Advertisment

സ്പ്രിൻക്ലർ കമ്പനിയുടെ പേരിലുള്ളത് 350 കോടി രൂപയുടെ തട്ടിപ്പ് കേസ്; സര്‍ക്കാര്‍ കമ്പനിക്ക് കൈമാറിയത് 200 കോടി രൂപയുടെ ഡേറ്റ, രോഗബാധിതരുടെ കുടുംബാംഗങ്ങളുടെ വിവരം കൂടി ചേരുമ്പോള്‍ അത് 700 കോടി രൂപയാകും; ഇത് അഴിമതി മാത്രമല്ല മലയാളികളുടെ ജീവന്‍ അപകടപ്പെടുത്തുന്ന ക്രിമിനല്‍ നടപടി; കുരുട്ടു ബുദ്ധി ആരുടേതാണെന്ന് ഇപ്പോൾ മനസിലായെന്ന്‌ പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം :  ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ലർ കമ്പനിക്കു കൈമാറിയതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്നും സർക്കാർ അന്വേഷണം നടത്താൻ തയാറാകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

പത്രസമ്മേളനത്തിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മുഖ്യമന്ത്രി ഈ കരാറിനെക്കുറിച്ച് മറച്ചുവച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനുശേഷമാണ് സ്പ്രിൻക്ലർ കമ്പനി ഏപ്രിൽ 11,12 തീയതികളിൽ ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച വിശദീകരണം കൊടുത്തത്. എന്തു കൊണ്ട് അതിനു മുൻപ് വിശദീകരണം കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു.

കരാറിന്റെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കരാർ ഒപ്പിടുന്നത് മന്ത്രിസഭ അറിഞ്ഞിട്ടില്ല. വെള്ളപൊക്ക സമയത്ത് ഈ കമ്പനിയുടെ സേവനം ഉപയോഗിപ്പെടുത്തിയതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ആർക്കും അതേക്കുറിച്ച് അറിയില്ല. കേരളത്തിലെ ജനങ്ങൾ കബളിപ്പിക്കപ്പെടാൻ പാടില്ല. വാർഡ് തലത്തിൽ ശേഖരിക്കുന്ന ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായിരിക്കണം.

ഈ വിവരങ്ങൾ അമേരിക്കൻ കമ്പനി വിറ്റു ലാഭമുണ്ടാക്കാൻ പാടില്ല. ഡേറ്റ സുരക്ഷിതത്വം വേണമെന്ന നിലപാടാണ് സിപിഎം പിബി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, പിബി അംഗമായ മുഖ്യമന്ത്രി അതിൽനിന്ന് വ്യത്യസ്ഥമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. ആധുനികവൽക്കണത്തിന് ആരും എതിരല്ല. സേവനം സൗജന്യമായി നൽകാമെന്നു പറയുമ്പോൾ എല്ലാ ഡേറ്റയും എടുത്തുകൊടുക്കുന്നതു ശരിയല്ല.

350 കോടി രൂപയുടെ തട്ടിപ്പു കേസാണ് ഈ കമ്പനിക്കു മേലുള്ളത്. കേസു കൊടുത്തതാകട്ടെ ഇവരുമായി സഹകരിച്ചു പ്രവർത്തിച്ച സ്ഥാപനവും. 200 കോടി രൂപയുടെ ഡേറ്റയാണ് സ്പ്രിംഗ്ലർ കമ്പനിക്ക് സർക്കാർ കൈമാറിയത്. രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങൾ കൂടി ആകുമ്പോൾ അത് 700 കോടിയാകും. ഇത് അഴിമതി മാത്രമല്ല മലയാളികളുടെ ജീവൻ വരെ അപകടത്തിലാക്കാവുന്ന ക്രിമിനൽ നടപടി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഉദ്യോഗസ്ഥരെ വിമർശിക്കാൻ വഴിതെളിച്ചതു മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാം ഐടി സെക്രട്ടറി വിശദീകരിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ടാണ് ഐടി സെക്രട്ടറിയെ പരാമർശിക്കേണ്ടിവന്നത്. കുരുട്ടു ബുദ്ധി ആരുടേതാണെന്ന് ഇപ്പോൾ മനസിലായതായും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

chennithala cm pinarayi sprinkler deal
Advertisment