Advertisment

വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയെ മതില്‍ കെട്ടാന്‍ രക്ഷാധികാരിയാക്കി സര്‍ക്കാര്‍ പുലിവാല് പിടിച്ചു ! ഇത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്ന പണിയല്ലെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ചെന്നിത്തല  : സമൂഹത്തില്‍ സാമുദായിക ചേരിതിരിവു സൃഷ്ടിക്കു൦ എന്ന് ആരോപിക്കപെടുന്ന വനിതാ മതിലിന്‍റെ ആലപ്പുഴ  ജില്ലയിലെ രക്ഷാധികാരിയായി പരിപാടിയെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ പുലിവാല്‌ പിടിച്ചു . അറിഞ്ഞപാടെ തന്നെ രക്ഷാധികാരിയാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന്‍ ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു.

publive-image

ഈ നീക്കം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കിയ തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അതു പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തതു രാഷ്ട്രീയ സദാചാരത്തിനു ചേരുന്ന നടപടി അല്ലെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

publive-image

വനിതാമതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണം മുടക്കുന്നതു നീതീകരിക്കാനാവില്ലെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

publive-image

എന്നാൽ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സര്‍ക്കാര്‍ ആശയപ്രചാരണമാണു നടത്തുന്നത്. സ്ത്രീശാക്തീകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നതു നവോത്ഥാന സംഘടനകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

വനിതാ മതിലിനെതിരെ ഡിസംബർ 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കർമ സമിതി അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശത്തെയും നവോത്ഥാനത്തെയും കൂട്ടിക്കുഴച്ചു ഹിന്ദുസമൂഹത്തിനിടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കർമസമിതി ആരോപിച്ചു.

sabarimala pinarai#vanitha mathil
Advertisment