Advertisment

സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനുവേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടത് ? ;വനിതാമതില്‍ വര്‍ഗീയ മതിലെന്ന് രമേശ് ചെന്നിത്തല; മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാരിന്റെ വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Advertisment

publive-image

സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനുവേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടത് ? ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതില്‍ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കും. മുംസ്‌ലിം, ക്രൈസ്തവ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.

ഓരോ ദിവസവും സംഘടനകള്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. മതില്‍ കേരള സമൂഹത്തില്‍ മുറിവുണ്ടാക്കാന്‍ മാത്രമെ ഉപകരിക്കൂ. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ പാര്‍ട്ടി പണം ഉപയോഗിച്ചുവേണം. പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുത്. സാലറി ചലഞ്ചുപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നം രമേശ് ചെന്നിത്തല ആരോപിച്ചു.

Advertisment