Advertisment

ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി ഇടതടവില്ലാതെ - ദേശീയ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ രമേശ്‌ ചെന്നിത്തല നടത്തിയ പ്രസംഗത്തിനു വിദ്യാര്‍ഥികളുടെ നിലയ്ക്കാത്ത കൈയ്യടി ! സ്പീക്കര്‍ അഭിനന്ദിച്ചത് എഴുന്നേറ്റു നിന്ന് കൈകൊടുത്ത് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

Advertisment

തിരുവനന്തപുരം : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കേരള നിയമസഭയിലെ നാഷണല്‍ സ്റ്റുഡന്റ്റ്‌സ് പാർലമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസംഗിച്ച് താരമായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എങ്ങും നോക്കി വായിക്കാതെ 10 മിനിറ്റിലേറെ നേരം ഇടതടവില്ലാത്ത വാക്കുകളിലൂടെ മാറി മാറി ഇംഗ്ലീഷിലും ഹിന്ദിയിലും ചെന്നിത്തല നടത്തിയ പ്രസംഗത്തെ പകുതി സമയവും വിദ്യാര്‍ഥികള്‍ ഹര്‍ഷാവരങ്ങളോടെയാണ് സ്വീകരിച്ചത്. ഒടുവില്‍ പ്രസംഗം കഴിഞ്ഞു ഇരിപ്പിടത്തിലേയ്ക്ക് വന്ന പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എഴുന്നേറ്റു നിന്ന് കൈകൊടുത്താണ് അഭിനന്ദിച്ചത്. ഗവര്‍ണ്ണര്‍ പി സദാശിവവും വേദിയില്‍ ഉണ്ടായിരുന്നു .

ഇന്ത്യയുടെ ഹൃദയം തൊടേണ്ട, വിദ്യാർഥികൾ സംവദിക്കേണ്ട വിഷയങ്ങളിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍. മിക്കവാറും ഇംഗ്ലീഷിലോ മലയാളത്തിലോ മാത്രം സംവദിച്ചപ്പോള്‍ രമേശ് ചെന്നിത്തല മാത്രമാണ് ഹിന്ദിക്കാരായ വിദ്യാര്‍ഥികള്‍ക്കുകൂടി മനസിലാകുന്ന ഭാഷയില്‍ സംസാരിച്ചത് .

ramesh chennithala
Advertisment