Advertisment

ജോര്‍ജ് എം തോമസ് എംഎല്‍എയുടെ ഭൂമി കൊള്ളയില്‍ കേസില്ല. ശശിക്കെതിരായ പരാതി പാര്‍ട്ടി സംഘം അന്വേഷിക്കും ! ബ്രൂവറി കൊള്ള പുറത്തുകൊണ്ടുവന്ന ചെന്നിത്തലക്കെതിരെ പെട്ടെന്നൊരു കേസ് ? എങ്കില്‍ പോരാട്ടം തന്നെയെന്ന് ചെന്നിത്തലയും

New Update

publive-image

Advertisment

തിരുവനന്തപുരം: ജോര്‍ജ് എം തോമസ് എംഎല്‍എയുടെ റവന്യൂ ഭൂമി കൈയ്യേറ്റത്തില്‍ കേസില്ല. ബ്രൂവറി കൊള്ള പുറത്തുകൊണ്ടുവന്ന ചെന്നിത്തലക്കെതിരെ പെട്ടെന്നൊരു കേസ് ? എങ്കില്‍ അങ്ങനെ തന്നെയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവും രംഗത്ത്.

തനിക്കെതിരെയല്ല ബ്രൂവറി അനുവദിച്ചതിലാണ് അന്വേഷണം നടത്തേണ്ടതെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു . തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. അഴിമതിയെ എതിര്‍ക്കുന്നവരെ കേസില്‍ കുരുക്കി അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയിലാണ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് അനുമതി നല്‍കി.

publive-image

തിരുവനന്തപുരം വിജിലന്‍സ് യുണിറ്റിനാണ് അന്വേഷണച്ചുമതല. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി തെളിഞ്ഞിട്ടും ഇതുവരെ ഭരണകക്ഷി എം എല്‍ എ ആയ ജോര്‍ജ് എം തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പികെ ശശിക്കെതിരെ പീഡന പരാതി ഉയര്‍ന്നത് അന്വേഷിക്കുന്നത് പോലീസിനു പകരം മന്ത്രി എ കെ ബാലനും പികെ ശ്രീമതി എംപിയും ഉള്‍പ്പെട്ട പാര്‍ട്ടി സമിതിയാണ്.

എം എല്‍ എ ഹോസ്റ്റലില്‍ യുവതി പീഡനത്തിനിരയായ സംഭവത്തിലും കേസ് അട്ടിമറിക്കാനാണ് നീക്കം. ഇതിനിടെയിലാണ് ഇതെല്ലാം വിവാദമാക്കിയ പ്രതിപക്ഷ നേതാവിനെതിരെ തന്നെ കേസ് എടുത്തിരിക്കുന്നത്. ബ്രൂവറി കൊള്ള രമേശ്‌ ചെന്നിത്തല പുറത്തു കൊണ്ടുവരുന്നത് വരെ ഈ കേസ് വെളിച്ചം കണ്ടതുമില്ല .

ramesh chennithala
Advertisment