വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് ചെന്നിത്തല; മുന്നണി വിടുന്ന കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 12, 2018

തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിടുന്ന കാര്യം ഫോണ്‍ വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസ് ജയിച്ചുകൊണ്ടിരുന്ന സീറ്റുകള്‍ നല്‍കിയാണ് ജെഡിയുവിനെ ജയിപ്പിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

×