Advertisment

പ്രവാസികള്‍ക്ക് സഹായം: ബഡായി ബംഗ്‌ളാവിലെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്ക്: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം : പ്രവാസികള്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് വൈകുന്നേരങ്ങളിലെ ബഡായി ബംഗ്ലാവിലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രഖ്യാപനങ്ങള്‍ പലതും പാഴ്വാക്കായി മാറുന്നു. പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനുമുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കൊറോണ ബാധിച്ച്103 മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷവും ദുര്‍ബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ എത്തുമ്പോള്‍ നമുക്ക് എന്നും ആഥിത്യം അരുളിയിട്ടുള്ളവരാണ് പ്രവാസികള്‍. ദുരിത ബാധിതരായി അവര്‍ നാട്ടില്‍ മടങ്ങിയത്തിയപ്പോള്‍ അവരുടെ കൈയില്‍നിന്നും ക്വാറന്റീന്‍ ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്.

ഇവരെന്നും കേരളത്തിന്റെ നട്ടെല്ലായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകുന്നു. പ്രളയം വന്നപ്പോള്‍ കൈയ്യയച്ച് സഹായിച്ചവരാണ് പ്രവാസികള്‍. അവര്‍ അയച്ച കോടികള്‍ ഇപ്പോഴും സര്‍ക്കാരിന്റെ ദുരിതാശ്വാസഫണ്ടില്‍ ഉണ്ട്. കൊറോണ വന്നപ്പോഴും പ്രവാസികള്‍ കൈയ്യയച്ച് സഹായിച്ചു.

ഇതെല്ലാം വാങ്ങിയശേഷം അവര്‍ക്ക് ഒരാപത്ത് വന്ന് ജോലി നഷ്ടപ്പെട്ട്, ഗള്‍ഫില്‍ നില്‍ക്കാനാകാത്ത അവസ്ഥയിലാണ് പലരും വെറും കയ്യോടെ മടങ്ങുന്നത്. നാട്ടിലെത്തുന്ന ഇവരുടെ കയ്യില്‍നിന്നും പണം വാങ്ങാനുള്ള ധിക്കാരപരമായ നീക്കത്തില്‍നിന്നും പിന്തിരിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ramesh chennithala
Advertisment