Advertisment

ഭാവി കേരളം: ദർശനവും ദൗത്യവും" - ദിശാബോധം പകർന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ജിദ്ദയിൽ ബിസിനസ് മീറ്റ്

New Update

ജിദ്ദ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സൗദി സന്ദർശനത്തോടനുബന്ധിച്ച് ജിദ്ദയിൽ സംരംഭകരും വ്യവസായികളും നിക്ഷേപകരുമായ മലയാളികൾ ഒത്തുചേർന്ന് സ്വന്തം സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച കാര്യമാത്ര പ്രസക്തമായ ചർച്ച നടത്തി. ഊർജസ്വലനും ചടുലമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയ വ്യക്തവിതവുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം ഭാവി കേരളം സംബന്ധിച്ച ദർശനവും ദൗത്യവും പുതിയൊരു ദിശാബോധം പകർന്നു കിട്ടി.

Advertisment

publive-image

"ഭാവി കേരളം: ദർശനവും ദൗത്യവും" എന്ന പ്രമേയത്തോടെയുള്ള "ബിസിനസ് മീറ്റ്" സംസ്ഥാനത്തിന്റെ വർത്തമാനവും ഭാവിയും വിശിഷ്യാ അതിൽ പ്രവാസികൾക്കുള്ള പങ്കും പ്രാധാന്യവും ഗൗരവതരമായ വിചിന്തനത്തിന് വിധേയമാക്കിയപ്പോൾ രാഷ്ട്രീയ പക്ഷപാതപരമായ വീക്ഷണങ്ങൾക്ക് അവധി കൊടുത്തു കൊണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ട്രൈഡന്റ് ഹോട്ടലിൽ വെച്ചായിരുന്നു ബിസിനസ് മീറ്റ്.

publive-image

വ്യാഴാഴ്ച പുലർച്ചയ്ക്ക് മുപ്പായി ജിദ്ദയിൽ എത്തിയ ചെന്നിത്തല രാവിലെ കോസു ലേറ്റിൽ എത്തി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷൈഖുമായി ചർച്ച നടത്തിയിരുന്നു. മലയാളികൾ ഉൾപ്പെടയുള്ള ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തെ സംബന്ധി ച്ചായിരുന്നു ചർച്ച. ജിദ്ദയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലുള്ള മലയാളി സമൂഹം നേടിയെടുത്തിട്ടുള്ള മതിപ്പാർന്ന ഛായ ചർച്ചയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇന്ത്യക്കാരുടെ ക്ഷേമം മുൻ നിർത്തി കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കോൺസൽ ജനറൽ സംസ്ഥാന പ്രതിപക്ഷ നേതാവിന് വിവരിച്ചു കൊടുത്തു.

publive-image

വൈകീട്ട് ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെ ടുന്ന സദസ്സിനെയും രമേശ് ചെന്നിത്തല അഭിമുഖീകരിച്ചു. അവരുമായി ആശയ വിനിമയം നടത്തി. ഇന്ത്യയും സംസ്ഥാനവും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ആനുകാലിക വിഷയങ്ങൾ സംവാദത്തെ ശ്രദ്ധേയമാക്കി. രാത്രി ഷറഫിയ്യയിലെ ഇമ്പാല ഗാർഡൻ ഔട്ട് ഡോർ ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പ്രവാസി സംഘടനയായ ഓ ഐ സി സി യുടെ മുപ്പത്തിയാറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥി യായി പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച രാത്രി തന്നെ റിയാദിലേക്കു പുറപ്പെടും. വാർഷികാഘോഷത്തിൽ വെച്ച് ജിദ്ദാ ഓ ഐ സി സിയുടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ബൃഹത്തായ ജീവകാരുണ്യ പദ്ധ്വതികൾ ("സ്നേഹ സ്പർശം") ഉദ്ഘാടനം ചെയ്യും.

Advertisment