Advertisment

മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കണം ; അല്ലെങ്കില്‍ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാർക്കിഹോളി ; വെട്ടിലായി യെഡിയൂരപ്പ

New Update

ബെംഗളൂരു :  മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാർക്കിഹോളി. കോൺഗ്രസ് – ദൾ സഖ്യസർക്കാരിനെ വീഴ്ത്തിയ 17 എംഎൽഎമാരുടെ കൂറുമാറ്റത്തിനു ചുക്കാൻ പിടിച്ച രമേഷ് നേരിട്ട് ഇടഞ്ഞതോടെ, മുഖ്യമന്ത്രി യെഡിയൂരപ്പ വെട്ടിലായി. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മന്ത്രിമാരാക്കാത്തതിൽ ബിജെപിയിൽനിന്ന് എതിർപ്പ് ശക്തമാകുന്നതിനു പുറമെയാണു രമേഷി‌ന്റെ ഭീഷണി.

Advertisment

publive-image

ബിജെപിയെ അധികാരത്തിൽ എത്തിച്ചതിൽ മഹേഷ് കുമത്തല്ലിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹത്തോടുള്ള അനീതി അംഗീകരിക്കാനാകില്ലെന്നും രമേഷ് ജാർക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 കൂറുമാറ്റ എംഎൽഎമാരിൽ ബെളഗാവി അത്താണിയിൽനിന്നുള്ള കുമത്തല്ലിക്കു മാത്രമാണു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്.

നിലവിൽ 4 മന്ത്രിമാരുള്ള ബെളഗാവിയിൽനിന്നു കൂടുതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകാത്ത സാഹചര്യമാണ് യെഡിയൂരപ്പയ്ക്കു മുന്നിലുള്ളത്. ബെളഗാവി ഹുക്കേരിയിൽനിന്നുള്ള എംഎൽഎ ഉമേഷ് കട്ടിക്കും അവസരം നൽകേണ്ടതുമുണ്ട്.

Advertisment