Advertisment

ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയ കർണാടക ജലവിഭവ മന്ത്രി  രമേശ് ജാർക്കിഹോളി രാജിവച്ചു

New Update

ബംഗളൂര്‍: ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയ കർണാടക ജലവിഭവ മന്ത്രി  രമേശ് ജാർക്കിഹോളി രാജിവച്ചു. സർക്കാർ ജോലി വാഗ്ദാനം നൽകി യുവതിയെ മന്ത്രി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്.

Advertisment

publive-image

യുവതിയുമായുള്ള അശ്ലീല രംഗങ്ങൾ ഉൾപ്പെട്ട സിഡി നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ ദിനേഷ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്തിനു കൈമാറിയത്.

യുവതി തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയിൽ നിന്നു ജീവനു ഭീഷണിയുള്ളതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ഇതു പുറത്തുവിട്ടതെന്നും ദിനേഷ് മാധ്യമങ്ങളോടു പറഞ്ഞു.

ramesh jarkiholi
Advertisment