Advertisment

എനിക്ക് പ്രിത്വിരാജ് ആരാണെന്നും അറിയാം ; ബിജു മേനോൻ ആരാണെന്നും അറിയാം ..... നീ ഏതാടാ ?: സെൽഫ് ട്രോളുമായി രമേഷ് പിഷാരടി

author-image
ഫിലിം ഡസ്ക്
New Update

അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..?, ഇല്ല. ബിജു മേനോനെ അറിയാമോ?, ഇല്ല. ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ?, ഇല്ല. എന്റെ ആണോ?

Advertisment

publive-image

അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഡയലോഗ് ആണിത്. ഇതിനെ അനുകരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരി പടർത്തുന്നത്.

പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം. കൂടെ കൊടുത്ത അടിക്കുറിപ്പാണ് രസകരം. ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം. നീ ഏതാടാ’ ...എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്

 

Advertisment