Advertisment

മയക്കുമരുന്ന് ലോബിക്ക് നാട് തീറെഴുതുന്ന പിണറായി സര്‍ക്കാറിന്‍റെ ജനവഞ്ചനക്കെതിരെ യു.ഡി.എഫ് വഞ്ചനാ ദിനം ആചരിക്കുമെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത തരത്തില്‍ മയക്കുമരുന്ന് ഉപഭോഗവും വില്പനയും വളര്‍ന്നിരിക്കുന്നു.

Advertisment

publive-image

മയക്കുമരുന്ന് ലോബിക്ക് നാട് തീറെഴുതുന്ന പിണറായി സര്‍ക്കാറിന്‍റെ ജനവഞ്ചനക്കെതിരെ നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് വഞ്ചനാ ദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വ്യാജമദ്യം തടയാനും, മയക്കുമരുന്നിനു തടയിടാനും എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരമായ മദ്യനയത്തിന്‍റെ തണലില്‍ കേരളത്തില്‍ മദ്യം ഒഴുകുകയാണ്. വീണ്ടുമൊരു വ്യാജമദ്യ ദുരന്തം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

rameshchennithala response
Advertisment