ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ അരവിന്ദ് കേജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.
ഞായറാഴ്ച രാംലീല മൈതാനിയില്‍ അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
70 സീറ്റില്‍ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. എട്ട് സീറ്റുകളില്‍ ബിജെപി വിജയിച്ചു. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.