Advertisment

' ആലിയാ, ഞാന്‍ കൊണ്ടു വിടാം ' - രണ്‍ബീര്‍ കപൂര്‍ ആലിയയെ കാറില്‍ കയറ്റി കൊണ്ടുപോയ വീഡിയോ വൈറലായി ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സോനം കപൂറിന്റെ വിവാഹ സല്‍ക്കാര ശേഷം രണ്‍ബീര്‍ കപൂര്‍ ആലിയയെ കാറില്‍ കയറ്റി കൊണ്ടുപോയ വീഡിയോ ഇരുവര്‍ക്കും പണിയായി മാറി. ചടങ്ങ് കഴിഞ്ഞു മടങ്ങാനൊരുങ്ങവെ ' ആലിയാ, ഞാന്‍ കൊണ്ടു വിടാം ' എന്ന് രണ്‍ബീര്‍ പറഞ്ഞതോടെ നടി നേരെ പോയി കാറില്‍ കയറി. ഇരുവരും ഒന്നിച്ചാണ് മടങ്ങിയത്.

publive-image

നാളത്തേക്ക് എല്ലാ ആശംസകളും എന്ന് ഒരു ആരാധകന്‍ രണ്‍ബീറിനോട് വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നന്ദി, എനിക്കിത് ഉപകാരപ്പെടും, എന്ന് പറഞ്ഞാണ് രണ്‍ബീര്‍ കാറില്‍ കയറുന്നത്.

ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തുകൊണ്ടു വരാന്‍ ഈ സംഭവം ഉപകരിച്ചതായി പറയുന്നു . ഇതോടെ ഇരുവരുടെയും വിവാഹം ഉടനെന്ന പ്രചാരവും ആരംഭിച്ചു.

ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. പിന്നാലെ രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്.

ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതു പോലെ ആലിയയും രണ്‍ബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്.

publive-image

അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ് ഇരുവരും.

ദീപികയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് രണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആ ബന്ധവും വഷളായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

indian cinema
Advertisment