Advertisment

രണ്ടില ചിഹ്നത്തില്‍ അന്തിമ തീരുമാനം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റേത് ജോസ് കെ.മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : രണ്ടില ചിഹ്നത്തില്‍ അന്തിമ തീരുമാനം കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റേതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും ബാധകമാണ്. ഇതുസംബന്ധിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനില്‍ ഹിയറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

ജനപ്രതിനിധികളിലേയും, പാര്‍ട്ടിഘടകങ്ങളിലേയും ഭൂരിപക്ഷം പരിഗണിച്ചുകൊണ്ടാണ് തീരുമാനം എടുക്കുക. കൃത്രിമമായി പി.ജെ ജോസഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു എന്ന് മനസ്സിലാക്കിയ കമ്മീഷന്‍ ജോസഫിനൊപ്പമുള്ള അംഗങ്ങളുടെ ലിസ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന്‍റെ ഒരു കോപ്പി ജോസ് കെ.മാണിക്ക് നല്‍കിയതിന് ശേഷം മാത്രമെ കമ്മീഷന് നല്‍കാവൂ എന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 26 ന് പി.ജെ ജോസഫ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ പലരും പാര്‍ട്ടി പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യാജന്മാരാണ് .ഇക്കാര്യത്തില്‍ വിശദമായ പരിശോദനയ്ക്ക് ശേഷം ഉടന്‍ തന്നെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം എടുക്കും. യഥാര്‍ത്ഥ വസ്തുത ഇതായിരിക്കെ രണ്ടില ചിഹ്നം അനുവദിച്ച് കിട്ടി എന്ന മട്ടില്‍ പതിവുപോലെ പി.ജെ ജോസഫ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

jose k mani
Advertisment