Advertisment

ഓഗസ്റ്റ് ഒന്നിനും അഞ്ചിനും ഇടയില്‍ കുവൈറ്റിലെത്തിയത് 2563 പേര്‍; 405 റാന്‍ഡം പരിശോധനകള്‍ നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് അഞ്ചിനും ഇടയിലായി വിവിധ സ്ഥലങ്ങളില്‍ നിന്ന് 53 വിമാനങ്ങളിലായി 2563 പേര്‍ കുവൈറ്റിലെത്തിയതായി കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് സര്‍വീസ് വിഭാഗം ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. തലാല്‍ അല്‍ ഫദാല പറഞ്ഞു.

405 റാന്‍ഡം പിസിആര്‍ പരിശോധനകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതുമുതല്‍ കുവൈറ്റിലെത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

Advertisment