രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക ആരോപണം ഉയര്‍ന്നത് ജെറ്റ് എയര്‍വേഴ്‌സിന്റെ കേസില്‍ ചീഫ് ജസ്റ്റിസിനെ കൈക്കൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ ;ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 23, 2019

ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അഭിഭാഷകന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ ഉത്സവ് സിങ് ബെയ്ന്‍സിനാണ് കോടതി നോട്ടീസ് നല്‍കിയത്. ബുധനാഴ്ച രാവിലെ 10.30ന് കോടതിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.

ജെറ്റ് എയര്‍വേഴ്‌സിന്റെ കേസില്‍ ചീഫ് ജസ്റ്റിസിനെ കൈക്കൂലി നല്‍കി വശത്താക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ലൈംഗിക ആരോപണം ഉയര്‍ന്നതെന്നായിരുന്നു ബെയിന്‍സ് പറഞ്ഞത്.

ജെറ്റ് എയര്‍വേഴ്‌സിന്റെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന നരേഷ് ഗോയലും വാതുവെപ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മ്മയുമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ കടങ്ങള്‍ എഴുതിതള്ളാനും അനുകൂല വിധി ലബിക്കാനും നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

×