Advertisment

പൊരുതി പുറത്തായി സഞ്ജു സാംസണ്‍; രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ കേരളം. പ്രതീക്ഷ നല്‍കിയ ആദ്യ സെഷനു ശേഷമുള്ള രണ്ട് സെഷനുകളിലായി നാല് വീതം വിക്കറ്റുകള്‍ വീണതാണ് കേരളത്തിനു തിരിച്ചടിയായത്. വിജയം അപ്രാപ്യമായിരുന്നതിനാല്‍ കേരളം തുടക്കം മുതല്‍ സമനിലയ്ക്കായിരുന്നു ശ്രമിച്ചത്. മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടി സിജോമോന്‍ ജോസഫ്(55)സഞ്ജു സാംസണ്‍ കൂട്ടുകെട്ട് കേരളത്തിനു സമനില പ്രതീക്ഷ നല്‍കിയതായിരുന്നുവെങ്കിലും രണ്ടാം സെഷനില്‍ സിജോമോനെ പുറത്താക്കി നടരാജന്‍ തമിഴ്‌നാടിനു ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്തായതോടെ കേരളം പ്രതിരോധത്തിലായി. 157/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. 3 റണ്‍സ് നേടുന്നതിനിടയില്‍ നിര്‍ണ്ണായകമായ നാല് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 91 റണ്‍സ് നേടിയ സഞ്ജു സാംസണിനെയും വിഷ്ണു വിനോദിനെയും(14) പുറത്താക്കി 2 നിര്‍ണ്ണായക വിക്കറ്റാണ് മത്സരത്തില്‍ ബാബ അപരാജിത് നേടിയത്.

സന്ദീപ് വാര്യറെ വിക്കറ്റിനു മുന്നില്‍ കുടുക്കി ടി നടരാജന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ 89 ഓവറില്‍ കേരളം 217 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 151 റണ്‍സിന്റെ വിജയമാണ് തമിഴ്‌നാട് സ്വന്തമാക്കിയത്.

Advertisment