Advertisment

റാന്നിയിലെ ആയിരത്തിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്ന നടപടി വനം വകുപ്പ് തിരുത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും : റിങ്കു ചെറിയാൻ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

 

Advertisment

publive-image

പത്തനംതിട്ട: റാന്നിയിലെ പെരുമ്പട്ടിയിലെയും, പമ്പാവാലിയിലെയും ജനങ്ങൾ പട്ടയത്തിന് വേണ്ടി ദീർഘനാൾ ആയി സമരത്തിലാണ്. ആ സമരങ്ങളെ ഒക്കെ നോക്കുകുത്തി ആകുന്ന ഈ സർക്കാർ ഇപ്പോൾ റാന്നിയിലെ വിവിധ പ്രദേശങ്ങളിലെ 1500 ഹെക്ടർ കൃഷി ഭൂമി വനം ഭൂമി ആക്കി ഉത്തരവ് ഇറക്കി. പതിനായിരത്തോളം കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്.

ആയിരത്തിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്ന നടപടി വനം വകുപ്പ് തിരുത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പത്തനംതിട്ട ഡി.സി.സി. വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ വ്യക്തമാക്കി.

പതിറ്റാണ്ടുകൾക്ക് മുൻപ് താമസത്തിനും കൃഷിക്കും കൊടുത്ത റാന്നി-ചേത്തക്കൽ, കരികുളം, മണിയാർ, തെക്കുംമല ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ 1500ൽ പരം ഹെക്ടർ ഭൂമിയാണ് റിസേർവ് വനം ആയി കാണണമെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് ആയിരകണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതും, ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്നതും അല്ല.

ഇത്തരം ഒരു കാര്യം അറിഞ്ഞില്ല എന്നു നടിക്കുന്ന റാന്നി എം ൽ എ യുടെ നിലപാട് ജനവഞ്ചന ആണ്. വനം വകുപ്പ് തെറ്റ് തിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണണം. അല്ലങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ ഈ നാട് സാക്ഷിയാകും. ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കണമെന്നും റിങ്കു ചെറിയാൻ പറഞ്ഞു.

റാന്നി, കോന്നി താലൂക്കുകളിലായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾപോലും മുറിക്കാനാവാത്തനിലയിലേക്ക് മാറുന്നതാണ് വനംവകുപ്പിന്റെ നീക്കം. ഉത്തരവ് നടപ്പായാൽ നട്ടുപിടിപ്പിച്ച റബ്ബർമരം പോലും മുറിച്ചു മാറ്റുന്നതിൽ തടസം നേരിടുന്നതും, കർഷകരെ ദ്രോഹിക്കുന്നതുമാണ് വനം വകുപ്പിന്റെ പുതിയ നിർദേശം.

വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു നടപടി ഉണ്ടായി, ഉത്തരവ് ഇറങ്ങിയിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നു നടിക്കുന്ന റാന്നി എം. ൽ. എ യുടെ സമീപനം ഈ പ്രദേശത്തെ ജനങ്ങളോടു കാട്ടുന്ന വഞ്ചന അണ്. പെരുമ്പട്ടിയിലെയും, പമ്പാവാലിയിലെയും ഒക്കെ ജനങ്ങൾ പട്ടയത്തിന് വേണ്ടി ദീർഘനാൾ ആയി സമരത്തിലാണ്. ആ സമരങ്ങളെ ഒക്കെ നോക്കുകുത്തി ആകുന്ന ഈ സർക്കാർ ഇപ്പോൾ ചേത്തക്കലേയും, മറ്റു പ്രദേശങ്ങളിലെയും ആയിരത്തോളം കുടുംബങ്ങളെ ആശങ്കയിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment