ദീപിക- രണ്‍വീര്‍ വിവാഹത്തിന് ബോളിവുഡ് ഒരുങ്ങുന്നു. ചടങ്ങുകള്‍ മുംബൈയില്‍ തന്നെ

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, March 7, 2018

വിരാട് കോലി-അനുഷ്‌ക ശര്‍മ വിവാഹത്തിന് പിന്നാലെ മറ്റൊരു വി ഐ പി വിവാഹത്തിന് ബോളിവുഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദീപിക- രണ്‍വീര്‍ വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാകുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഈ താര വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .

വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചുവെന്ന് പറയുന്നു .

അതേസമയം കോലി-അനുഷ്‌ക വിവാഹം പോലെ ഇവരുടെ വിവാഹച്ചടങ്ങുകള്‍ വിദേശത്തായിരിക്കില്ല, മുംബൈയില്‍ വച്ച് തന്നെ നടക്കാനാണ് സാധ്യത.

രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത ആചാരങ്ങള്‍ പിന്തുടര്‍ന്നായിരിക്കും വിവാഹം. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും ബെംഗളൂരുവിലും സല്‍ക്കാരം സംഘടിപ്പിക്കും.

എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രണ്‍വീറോ ദീപികയോ ഇതുവരെ രംഗത്ത് വന്നിട്ടില്ല. ട്വിറ്ററില്‍ ആരാധകര്‍ തമ്മിലുള്ള ചര്‍ച്ച പൊടിപ്പൊടിക്കുകയാണ്.

ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിയില്‍ രണ്‍ബീറും ദീപികയും ഒന്നിച്ചിരുന്നു.

×