Advertisment

രണ്‍വീര്‍-ദീപിക; ഇവിടെയാണ്‌ ആ രാജകീയ വിവാഹം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്‍വീര്‍-ദീപിക വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഇറ്റലിയിലെ ലേക് കോമോയിലാണ് രണ്ട് ദിവസത്തെ വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹത്തിനായി വരനും വധുവും മുംബൈയില്‍ നിന്നും ഇറ്റലിയിലേക്ക് പുറപ്പെടുകയും ചെയ്തു.

നവംബർ 14,15 തിയതികളിലായി നടക്കുന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.മറ്റുള്ളവർക്കുവേണ്ടി മുംബൈയിലും ബെംഗളൂരുവിലുമായി റിസപ്ഷൻ സംഘടിപ്പിക്കാനാണ് താരങ്ങളുടെ തീരുമാനം.

https://www.instagram.com/p/BqCMjp4gxED/?utm_source=ig_embed&utm_campaign=embed_video_watch_again

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ രാജകീയ വിവാഹ നിശ്ചയ൦ വര്‍ണ്ണാഭമായി ആഘോഷിച്ചതും ഇറ്റലിയിലെ ലേക് കൊമോയിലാണ്. പ്രകൃതിഭംഗിയും യൂറോപ്യന്‍ നിർമാണചാരുതയും കൂടിചേർന്ന മനോഹാരമായ വേദിയാണ് ലേക് കോമോ.

സബ്യസാചി മുഖർജിയാണ് ദീപികയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി, കരൺ ജോഹർ, അര്‍ജ്ജുന്‍ കപൂര്‍ എന്നിവര്‍ വിവാഹത്തിനെത്തുമെന്നാണ് വിവരം.

ഇറ്റലിയുടെ വടക്കു ഭാഗതായി വലിയ മലയുടെ താഴെയായാണ് ലേക് കോമോ സ്ഥിതി ചെയ്യുന്നത്. നിറപ്പകിട്ടാര്‍ന്ന വില്ലകളാണ് ഇവിടെയുള്ളത്. അതില്‍ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രണ്‍വീര്‍ -ദീപിക വിവാഹ വേദി ഒരുങ്ങുക.റോമന്‍ ചരിത്ര കാലത്താണ് ലേക് കോമോ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ വാസ്തുശൈലിയെല്ലാം പഴമ തോന്നിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment