Advertisment

രണ്‍വീര്‍ -ദീപിക വിവാഹം: രണ്‍വീറിന്റെ വികാരനിര്‍ഭരമായ വാക്കുകളില്‍ കണ്ണീര്‍ പൊഴിച്ച് ദീപിക

author-image
ഫിലിം ഡസ്ക്
New Update

Advertisment

ഇറ്റലി: ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹം ഇന്നലെ രാത്രിയോടെ ഇറ്റലിയില്‍ ആരംഭിച്ചു. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ദീപിക-രണ്‍വീറിന്റെ മെഹന്തി ചടങ്ങും സംഗീത് ആഘോഷങ്ങളും നടന്നത്. ചടങ്ങിനിടെ താരങ്ങള്‍ വിവാഹമോതിരവും കൈമാറി.

Image result for ranveer kapoor and deepika marriage

ഓഫ് വൈറ്റ് ഡ്രസ്സ് അണിഞ്ഞാണ് ദീപിക എന്‍ഗേജ്‌മെന്റ് ചടങ്ങിനെത്തിയത്. ബ്ലാക്ക് നിറത്തിലുള്ള ഒരു സ്യൂട്ട് ആയിരുന്നു രണ്‍വീറിന്റെ വേഷം. നാടകീയമായ രീതിയില്‍ മുട്ടിലിരുന്ന് രണ്‍വീര്‍ ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, കയ്യില്‍ വിവാഹമോതിരം അണിയിച്ചു. മോതിരമാറ്റത്തിനു ശേഷം വൈകാരികമായി പ്രസംഗിച്ച രണ്‍വീറിന്റെ വാക്കുകള്‍ കേട്ട് ദീപികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു എന്നാണ് ചടങ്ങിന് സാക്ഷിയായ സുഹൃത്തുക്കളുടെ വാക്കുകള്‍.

Image result for ranveer kapoor and deepika marriage

വിവാഹമോതിരം കൈമാറിയതിനു ശേഷം നടന്ന മെഹന്തി ചടങ്ങിന് സബ്യസാചി ഡിസൈന്‍ ചെയ്ത ഒരേ കളറിലുള്ള വസ്ത്രങ്ങളിലായിരുന്നു താരങ്ങള്‍ എത്തിയത്. ചടങ്ങിനൊടുവില്‍ ദീപികയും രണ്‍വീറും പ്രണയപൂര്‍വ്വം ചുവടുകള്‍ വെച്ചു. രണ്‍വീറിന്റെ പിതാവ് ജഗ്ജിത് സിങ്ങ് ബാവ്‌നാനിയും വധൂവരന്‍മാര്‍ക്കൊപ്പം ഡാന്‍സ് ചെയ്തു.

Image result for ranveer kapoor and deepika marriage

താരങ്ങളുടെ വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് താമസിക്കാനായി കോമോ തടാകക്കരയെ അഭിമുഖീകരിക്കുന്ന പ്രൈവറ്റ് വില്ലകള്‍ തന്നെ ദീപികയും രണ്‍വീറും സജ്ജീകരിച്ചിട്ടുണ്ട്. കൈകൊണ്ട് പ്രത്യേകം എഴുതി തയ്യാറാക്കിയ വെല്‍ക്കം നോട്ട് നല്‍കിയാണ് ദീപ്‌വീര്‍ ജോഡികള്‍ അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.

Advertisment