Advertisment

വിവാഹവാർഷിക ദിനത്തിൽ പ്രിയതമക്ക് ആശംസകൾ നേർന്ന് രൺവീർ സിംഗ്

author-image
ഫിലിം ഡസ്ക്
New Update

രണ്ടാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ ദീപിക പദുക്കോണിന് ആശംസകൾ നേർന്ന് ബോളിവുഡ് താരം രൺവീർ സിംഗ്. സന്തോഷകരമായ ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് താരം പ്രിയതമക്ക് ആശംസകൾ നേർന്നത്.

Advertisment

publive-image

“ആത്മാക്കൾ എന്നെന്നേക്കുമായി ഇഴചേർന്നിരിക്കുന്നു. രണ്ടാം വാർഷികം ആശംസിക്കുന്നു, മേരി ഗുഡിയ @ ദീപികപദുകോൺ,” രൺവീർ പോസ്റ്റിനു അടിക്കുറിപ്പു നൽകി.ദീപിക പദുക്കോണും രൺ‌വീറിനു ആശംസകൾ നേരുകയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. കത്രീന കൈഫും ദമ്പതികൾക്ക് വിവാഹവാർഷികം ആശംസിച്ചു.

2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് രൺവീറും ദീപികയും വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും15 ന് പഞ്ചാബി രീതിയിലുമാണ് ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹശേഷം ദീപികയും രൺ‌വീറും രണ്ട് സ്വീകരണങ്ങൾ നടത്തി - ഒന്ന് ജന്മനാടായ ബെംഗളൂരുവിലും, രണ്ടാമത്തേത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി മുംബൈയിലും വച്ചായിരുന്നു.

film news deepika padukone
Advertisment