Advertisment

16കാരനെ പ്രക‌ൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. 16 വയസുകാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. വേങ്ങര പൊലീസാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ ലഭിച്ച പരാതിയിൽ ഒരാളുമാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്. നെടുംപറമ്പ് ചിറയിൽ കബീർ (29), ചേറൂർ മുളയത്തിൽ നിസ്താർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻ കലായിൽ പോക്കർ (64), മമ്പീതി വള്ളിക്കാടൻ മുഹമ്മദ് ഹുസൈൻ (55) എന്നിവരെയാണ് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ അറസ്റ്റ് ചെയ്തത്.

കൂരിയാട് വെച്ച് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിൽ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായ മറ്റൊരാൾ. അന്വേഷണ ചുമതലയുള്ള കരിപ്പൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

rape and arrest
Advertisment