Advertisment

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 26കാരനായ അധ്യാപകന്‍ അറസ്റ്റില്‍

New Update

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 26കാരനായ അധ്യാപകന്‍ അറസ്റ്റില്‍. ചെങ്കല്‍പ്പേട്ട് സ്വദേശിയായ സ്വകാര്യ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്.

Advertisment

publive-image

ലോക്ക്ഡൗണ്‍ ആയതുമുതല്‍ ഇയാള്‍ ചെങ്കല്‍പ്പേട്ടില്‍ താമസിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുകയാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും വീട്ടിലേക്ക് പോയതിനാല്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഒന്‍പതാം ക്ലാസുകാരന്റെ അമ്മ മകനെ പഠനത്തിനായി സഹായിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ പഠിക്കാനായി വരാന്‍ പറഞ്ഞു. ഇതിനിടെയാണ് പതിനാലുകാരനെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്

അധ്യാപകന്‍ ഈ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് പലപ്പോഴും ഈ വീഡിയോ കാണിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുയും ചെയ്തു.

അടുത്തിടെ കുട്ടിക്ക് നേരിയ നെഞ്ച് വേദനയും ഉറക്കമില്ലായ്മയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം തുറന്നുപറഞ്ഞത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

rape case pocso case
Advertisment