Advertisment

ബധിരയും മൂകയുമായ 26കാരിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

New Update

മഹാരാഷ്ട്ര: ബധിരയും മൂകയുമായ 26കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലാണ് സംഭവം. അയൽക്കാരനാണ് യുവതിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സായ് നാഥ് ബിൻമോദ് എന്ന 24കാരൻ അറസ്റ്റിലായിട്ടുണ്ട്.

Advertisment

publive-image

നന്ദേദിലെ ബിലോലി തെഷില്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് അടുത്തുള്ള സ്ഥലത്തേക്ക് പോവുകയായിരുന്നു യുവതി. ഒറ്റയ്ക്ക് കാണപ്പെട്ട ഇവരെ സായ്നാഥ് കടന്നു പിടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാൾ യുവതിയെ മർദിച്ചും കല്ലുകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീടിന്റെ 100 മീറ്റർ അകലെയാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം നടന്നു വരുന്നതായി പൊലീസ് പറഞ്ഞു.

rape case
Advertisment