Advertisment

പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 5 ലക്ഷം വാഗ്ദാനം, വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കി വീഡിയോ ചിത്രീകരിച്ചു

New Update

ലക്‌നൗ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയിലെ നഖാസ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

Advertisment

publive-image

ബ്ലോക്ക് ഓഫീസിലെ ക്ലാര്‍ക്കും സുഹൃത്തുമാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ കടലാസുകള്‍ ശരിയാക്കാനാണെന്ന് പറഞ്ഞ് പ്രതി ഇവരില്‍ നിന്ന് രണ്ടായിരം രൂപ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് യുവതി വിധവ പെന്‍ഷന്റെ അപേക്ഷ നല്‍കാനായി ബ്ലോക്ക് ഓഫീസില്‍ എത്തിയത്. ഇതിനായി ക്ലാര്‍ക്ക് 5000 രൂപ ആവശ്യപ്പെട്ടതായും 2000 രൂപ നല്‍കിയതായും പരാതിക്കാരി പറയുന്നു. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 5ലക്ഷം രൂപ ലഭിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ കാണാനെന്ന വ്യാജേനെ തന്നെ മാമ്പഴത്തോട്ടത്തിലേക്ക് കൊണ്ടുപോയതായും അവിടെവച്ച് അയാളും സുഹൃത്തുക്കളും തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

പ്രതികള്‍ ബലാത്സംഗദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പിന്നീട് വീഡിയോ കാണിച്ച് തുടര്‍ച്ചായി ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു

rape case
Advertisment