Advertisment

പതിനാലുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു...ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി പിതാവിന് അയച്ചു കൊടുത്തു...സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍

New Update

വിശാഖപട്ടണം: പതിനാലുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് പിടികൂടിയത്.

Advertisment

publive-image

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം മാതാപിതാക്കള്‍ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്. പതിനാലുവയസ്സുകാരിയെ പ്രതി വീടിനടുത്തുള്ള

ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

തുടര്‍ന്ന് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തായിരുന്ന പെണ്‍കുട്ടിയുടെ പിതാവിന് അയച്ചുനല്‍കുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

rape case accused arrest
Advertisment