Advertisment

ആറ്​ വയസുകാരിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച അയല്‍വാസിയായ 19കാരന്‍ അറസ്റ്റില്‍

New Update

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആറ്​ വയസുകാരിയെ ശുചിമുറിയില്‍ പീഡനത്തിനിരയാക്കി.

Advertisment

publive-image

നഗരത്തിലെ ഗാര്‍ഡന്‍ റീച്ച്‌​ ഏരിയയിലെ ആളൊഴിഞ്ഞ കമ്യൂണിറ്റി ഹാളിലെ ബാത്ത്​റൂമിലാണ്​ പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാള്‍ അറസ്​റ്റിലായിട്ടുണ്ട്​.

കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ്​ സംഭവം നടന്നത്​. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 19കാരനാണ്​ പിടിയിലായത്​​. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​.

പോക്​സോ ആക്​ട്​ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്​. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

rape case accused arrest
Advertisment