Advertisment

പീഡനക്കേസില്‍ പൊലിസിനെ വെട്ടിച്ച് ഗൾഫിലേക്ക് മുങ്ങിയ ഹരിയാനക്കാരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

New Update

സ്ത്രീ പീഡനക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഹരിയാന സ്വദേശി അങ്കിത് (28) ആണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ദോഹയില്‍നിന്നും ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു.

Advertisment

publive-image

പിടിയിലായ അങ്കിതിനെ അധിക്യതര്‍ നെടുമ്പാശേരി പൊലീസിനു കൈമാറി.ഹരിയാന പോലീസിനെ വിവരം അറിയിച്ചതായി നെടുമ്പാശേരി പൊലീസ് വ്യക്തമാക്കി. ഹരിയാന പോലീസ് എത്തിയാലുടന്‍ പ്രതിയെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിയാനയില്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയാണ് ഇയാള്‍. രണ്ടു വര്‍ഷം മുമ്പാണ് പൊലിസിനെ വെട്ടിച്ച് ഗള്‍ഫിലേക്കു മുങ്ങിയതായിരുന്നു അങ്കിത്. പിന്നീട് ഇയാള്‍ക്കെതിരേ ഹരിയാന പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Advertisment