Advertisment

യുവതിയെ പീഡിപ്പിച്ച ബിഎസ്‌പി എംപി റിമാന്റില്‍; ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച എംപി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നും യുവതിയുടെ പരാതി

New Update

വാരാണസി: ഉത്തർപ്രദേശിൽ പീഡനക്കേസിൽ പ്രതിയായ ബിഎസ്പി എംപി അതുൽ റായിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എംപി കീഴടങ്ങിയത്. 14 ദിവസത്തേക്കാണ് റിമാൻഡ്. ഗോസി എംപിയാണ് അതുൽ റായ്.

Advertisment

publive-image

തിരഞ്ഞെടുപ്പ് സമയത്താണ് ബല്ലിയയിൽ നിന്നുള്ള പെൺകുട്ടി പരാതി നൽകിയത്. മേയ് രണ്ടിനു നൽകിയ പരാതിയിൽ നിരന്തരം പീഡിപ്പിക്കുകയും വിഡിയോ എടുക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു പറയുന്നു. 2018 മാർച്ചിൽ ചിതൈപുരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. വിഡിയോ പകർത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി ഇത് തുടരുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു.

പിടികൂടാൻ സാധിക്കാതെ വന്നതോടെ എംപിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. തുടർന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. നാമനിർദേശ പത്രികയിൽ അതുൽ റായ് 13 ക്രിമിനൽ കേസിൽ പ്രതിയാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ബിജെപി സ്ഥാനാർഥി ഹരിനാരായണൻ രാജ്ഭറിനെയാണ് ഇത്തവണ തോൽപിച്ചത്.

Advertisment