Advertisment

കോവിഡ് കെയര്‍ സെന്‍ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമം; സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

പൂനെ: മഹാരാഷ്ട്രയില്‍ കോവിഡ് കെയര്‍ സെന്‍ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി. സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം.

Advertisment

publive-image

പൂനെയില്‍ ഒരു കോവിഡ് ഫെസിലിറ്റി സെന്‍ററിലെ ഡോക്ടറായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ശിവജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല അവസരങ്ങളിലും ഈ രണ്ട് പേര്‍ക്കും തന്നോട് മോശം സമീപനമാണെന്നാണ് പരാതിയില്‍ സ്ത്രീ ആരോപിക്കുന്നത്. പലപ്പോഴും മോശമായി സ്പര്‍ശിച്ചുവെന്നും പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതി ലഭിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്

rape case complaint
Advertisment