Advertisment

പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി : പി.കെ ശശിയ്‌ക്കെതിരായ നടപടി സിപിഎം കേന്ദ്ര കമ്മറ്റി ശരിവെച്ചു. സംസ്ഥാന കമ്മറ്റിയുടെ നടപടിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ശശിയെ 6 മാസം സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ശരി വെച്ചത്.പെണ്‍ക്കുട്ടിയുടെ പരാതി കേന്ദ്ര കമ്മറ്റിയില്‍ വെച്ചു. എന്നാല്‍, പരാതി പുന:പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നില്ല.

പി.കെ ശശിക്കെതിരെയുള്ള പരാതി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതിക്കാരി വീണ്ടും രംഗത്തെത്തുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നീക്കം. ഇത് സംബന്ധിച്ചായിരുന്നു പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.

 

Advertisment