Advertisment

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മാരാരിക്കുളം എസ്‌ഐ അറസ്റ്റില്‍

New Update

ആലപ്പുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജുവാണ് അറസ്റ്റിലായത്. നാര്‍കോടിക്‌സ് വിഭാഗം സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസ് കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.

Advertisment

publive-image

ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിര എന്ന യുവതിയെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ യുവതി വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് സംഭവത്തിലുള്ള പങ്ക് പുറത്തുവന്നത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. ഡി.വൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയില്‍ തെളിവു ലഭിച്ചിട്ടുണ്ട്.

Advertisment