Advertisment

ഓച്ചിറയില്‍ പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

New Update

ഓച്ചിറ : പതിന്നാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൃഷ്ണപുരം തെക്ക് കൊച്ചുമുറി ജയാസ് ഭവനത്തില്‍ ശ്രീനാഥിനെ(19)യാണ് ഓച്ചിറ പോലീസ് അറസ്റ്റ്‌ ചെയ്തത്.ജില്ലാ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment

publive-image

കഴിഞ്ഞ പത്തിന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത മാതാവിനെ ആക്രമിക്കുകയും വീട്ടില്‍ അക്രമം നടത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍പ് ലൈംഗികപീഡനത്തിന് ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയത്.

rape case
Advertisment