Advertisment

മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചശേഷം ചാക്കില്‍ക്കെട്ടി റെയില്‍വേട്രാക്കില്‍ തളളി:യുവതിയുടെ പരാതി വ്യാജമെന്ന് പൊലീസ്

New Update

ഇന്‍ഡോര്‍:മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുകയും കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ചാക്കില്‍ക്കെട്ടി റെയില്‍വേട്രാക്കില്‍ തളളിയെന്നുമുളള 19കാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ്. കളളപ്പരാതി നല്‍കിയതിന് യുവതിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisment

publive-image

പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവെന്നും ലഭിച്ചില്ല.. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും റെയില്‍വേ ട്രാക്കിലും മറ്റും നടത്തിയ ശാസ്ത്രീയ പരിശോധനയിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്നാണ് വ്യാജപരാതിയാണെന്ന് വ്യക്തമായതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെയും കുടുംബത്തിന്റെയും പ്രതികരണം ലഭ്യമല്ല.

കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന തന്നെ മുന്‍കാമുകനും ചിലരും ചേര്‍ന്ന് ബലംപ്രയോഗിച്ച്‌ തട്ടിക്കൊണ്ടുവന്ന് ഫ്ളാറ്റില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി. ഇതിനെ എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിക്കുകയും അവശയായപ്പോള്‍ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളുകയായിരുന്നു എന്നുമാണ് യുവതി പരാതി.

rape case
Advertisment