Advertisment

മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സി പി എം പ്രവർത്തകനെ രക്ഷിക്കാൻ പോലീസ് ശ്രമമെന്ന് പരാതി.

New Update

കൊടുങ്ങല്ലൂർ : മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച സി പി എം പ്രവർത്തകനെ രക്ഷിക്കാൻ പോലീസ് ശ്രമം . അക്രമിയെ പിടികൂടിയ മകനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസിന്റെ ഭീഷണി . തുടർന്ന് സംഭവം ഒത്തു തീർപ്പാക്കി പോലീസ് നാടകം. മതിലകം പോലീസ് സ്റ്റേഷനിലാണ് പോലീസിന്റെ നാണം കെട്ട ഇടപെടൽ നടന്നത്. സംഭവത്തിൽ ജനരോഷം ഉയരുന്നുണ്ട് .

Advertisment

publive-image

നാട്ടുകാർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. ഇന്നലെ പുലർച്ചെ 3.45 ന് ശ്രീനാരായണപുരം ആമണ്ടൂരിലാണ് 65 വയസ്സ് പ്രായമുള്ള മാനസിക നില തെറ്റിയ വൃദ്ധയെ സ്ഥലത്തെ സി പി എം പ്രവർത്തകനും പാർട്ടി പത്രത്തിന്റെ വിതരണ കാരനുമായ പതിയാശ്ശേരി തരൂപീടികയിൽ ജബ്ബാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ പിടിച്ചു കെട്ടി പോലീസിനെ വിളിച്ചു വരുത്തി സ്റേഷനിലെത്തിച്ചപ്പോഴാണ് വാദിയെ പ്രതിയാക്കുന്ന പോലീസിന്റെ നാടകം അരങ്ങേറിയത്.

സംഭവത്തിൽ പിടി വലിക്കിടെ ചുണ്ടിൽ പരുക്കേറ്റ പ്രതിയുമായി പോലീസ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി. ഇയാൾക്ക് കുഴപ്പമൊന്നുമില്ലെന്ന റിപ്പോർട്ട് സഹിതം സ്റേഷനിലെത്തിയതോടെയാണ് പോലീസിന്റെ നിറം മാറിയത്. കേസ് കൈകാര്യം ചെയ്ത പോലീസുകാരൻ മകൻ അൻസാരിയോട് നിനക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുക്കാനാണ് എസ് ഐ പറഞ്ഞതെന്നും കേസായാൽ രണ്ടു പേർക്കും പ്രശ്നമാകുമെന്നും അത് കൊണ്ട് നിങ്ങൾ രമ്യതയിൽ പോകുന്നതാണ് നല്ലതെന്നും ഭീഷണി പെടുത്തി ഇതോടെ അൻസാരിയുടെ കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഭയന്ന് കരഞ്ഞത്തോടെ അൻസാരി ഒത്തു തീർപ്പിന് തയ്യാറാവുകയായിരുന്നു.

പിടി വലിക്കിടെ പ്രതിയുടെ കടിയേറ്റ് അൻസാരിയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.ഇന്നലെ പുലർച്ചെ മൂന്നേ മുക്കാലിനാണ് ജബ്ബാർ വൃദ്ധ താമസിക്കുന്ന വീട്ടിൽ എത്തി വൃദ്ധയെ കയറി പിടിച്ചത്. മാനസിക വൈകല്യമുള്ള ഒരു മകനും വൃദ്ധയും തനിച്ചാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. അൻസാരിയും മറ്റൊരു മകനും കുടുമ്ബങ്ങളുമൊത്ത് വാടക വീടുകളിലാണ് താമസം. ഏതാനും ദിവസങ്ങളിലായി തന്നെ ജബ്ബാർ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി വൃദ്ധ സമീപത്തെ സ്ത്രീകളോട് സൂചിപ്പിച്ചിരുന്നു.

ഇത് പ്രകാരം ഇവരുടെ മൂത്ത മകനായ അൻസാരി മൂന്നു ദിവസങ്ങളിലായി ഇവിടെ കാവൽ കിടന്നിരുന്നു. ഈ വിവരം അറിയാതെ ജബ്ബാർ ഇന്നലെ പുലർച്ചേ ഇവിടെ എത്തി വൃദ്ധയെ കയറി പിടിച്ചതോടെ മകൻ ഇയാളെ പിടികൂടി കെട്ടിയിട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സി പി എം ഭരണ സമിതിയുടെ കീഴിലുള്ള വെമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആമണ്ടൂരിനടുത്ത് പത്തായക്കടിലുള്ള ശാഖയിലെ കാവൽക്കാരനായി ഇയാൾ ഡ്യുട്ടി സമയത്താണ് ഒരു കിലോമീറ്റർ ദൂരെയുള്ള വൃദ്ധയുടെ വീട്ടിലെത്തി അതിക്രമം ചെയ്തത്. സംഭവത്തിൽ മാധ്യമങ്ങൾ ഇടപെടുന്നത് കണ്ട പോലീസ് പ്രതിയെ രാത്രി ഏഴ് മണിയോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment