Advertisment

അപൂര്‍വ്വയിനത്തില്‍പ്പെട്ട പറക്കും പാമ്പിനെ ഒഡീഷ സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തു: പാമ്പിനെ ആളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചുവന്ന യുവാവിനെ പോലീസ് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: അപൂര്‍വ്വയിനത്തില്‍പ്പെട്ട പറക്കും പാമ്പിനെ ഒഡീഷ സ്വദേശിയില്‍  നിന്ന് പിടിച്ചെടുത്തു. ഈ പാമ്പിനെ ആളുകള്‍ക്ക് മുമ്പില്‍  പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചുവരികയായിരുന്നു ഇയാള്‍.

Advertisment

publive-image

പാമ്പിനെ വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്‍റെ തീരുമാനം.  പാമ്പുമായി പിടികൂടിയ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പാമ്പിനെ കൈവശം വയ്ക്കുന്നത് വൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം കുറ്റകരമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി  പാമ്പിനെ തുറന്നുവിടുമെന്ന് ഭുവനേശ്വര്‍ വനംവകുപ്പ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൈവശം വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും സമ്പാദിക്കുന്നതും കുറ്റകരമാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ സാധാരണമായി കണ്ടുവരുന്ന ഇനമാണ് പറക്കും പാമ്പ്. വളരെ വീര്യം കുറഞ്ഞ വിഷമുള്ള ഈ പാമ്പുകള്‍ മനുഷ്യര്‍ക്ക് ഉപദ്രവകാരികളല്ല. പല്ലി, തവള, പക്ഷികള്‍, വവ്വാല്‍ എന്നിവയെ ആണ് ആഹാരമാക്കുന്നത്.

Advertisment