Advertisment

ആദ്യത്തെ ഒളിച്ചോട്ടത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറായില്ല! ; മക്കളുടെ കല്യാണത്തിന് മുമ്പ് ഒളിച്ചോടി ശ്രദ്ധേയരായ വീട്ടമ്മയും കാമുകനും രണ്ടാമതും ഒളിച്ചോടി

New Update

സൂ​​​റ​​​ത്ത്: മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നു മു​​​ന്പേ ഒ​​​ളി​​​ച്ചോ​​​ടി വാ​​​ർ​​​ത്ത സൃ​​​ഷ്ടി​​​ച്ച ഹി​​​മ്മ​​​ത് പാ​​​ണ്ഡ​​​വ്(46), ശോ​​​ഭ​​​ന റാ​​​വ​​​ൽ(43) എ​​​ന്നി​​​വ​​​ർ വീ​​​ണ്ടും ഒ​​​ളി​​​ച്ചോ​​​ടി. ആ​​​ദ്യ​​​ത്തെ ഒ​​​ളി​​​ച്ചോ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണ് വീ​​​ണ്ടും സ്ഥ​​​ലം​​​വി​​​ട്ട​​​ത്.

Advertisment

പാ​​​ണ്ഡ​​​വി​​​ന്‍റെ മ​​​ക​​​നും ശോ​​​ഭ​​​ന​​​യു​​​ടെ മ​​​ക​​​ളും ത​​​മ്മി​​​ൽ ജ​​നു​​വ​​രി​​യി​​ൽ വി​​​വാ​​​ഹം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ണ്ഡ​​​വും ശോ​​​ഭ​​​ന​​​യും പ്ര​​ണ​​യ​​ത്തി​​ലാ​​കു​​ന്ന​​ത്.

publive-image

ജ​​നു​​വ​​രി 10ന് ​​ഇ​​വ​​ർ ഒ​​ളി​​ച്ചോ​​ടി. കേ​​സും ബ​​ഹ​​ള​​വു​​മാ​​യ​​പ്പോ​​ൾ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ഇ​​രു​​വ​​രും അ​​വ​​ര​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ൽ തി​​രി​​ച്ചെ​​ത്തി.

എ​​ന്നാ​​ൽ, ശ​​നി​​യാ​​ഴ്ച ഇ​​രു​​വ​​രും വീ​​ണ്ടും ഒ​​ളി​​ച്ചോ​​ടി. സൂ​​റ​​ത്തി​​ൽ വീ​​ടു വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത് ഇ​​രു​​വ​​രും താ​​മ​​സി​​ക്കു​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം, ഇ​​ത്ത​​വ​​ണ ഒ​​ളി​​ച്ചോ​​ട്ട​​ത്തി​​നെ​​തി​​രേ ആ​​രും പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി​​യി​​ട്ടി​​ല്ല.

സൂ​​റ​​ത്തി​​ലെ ക​​ടാ​​ർ​​ഗാം സ്വ​​ദേ​​ശി​​യാ​​ണ് ഹി​​മ്മ​​ത് പാ​​ണ്ഡ​​വ്. ന​​വ​​സാ​​രി​​യി​​ലെ വി​​ജ​​ൽ​​പോ​​ർ പ​​ട്ട​​ണ​​മാ​​ണു ശോ​​ഭ​​ന റാ​​വ​​ലി​​ന്‍റെ സ്വ​​ദേ​​ശം. ക​​ടാ​​ർ​​ഗാ​​മി​​ലാ​​യി​​രു​​ന്നു ശോ​​ഭ​​ന ജ​​നി​​ച്ച​​ത്.

ചെ​​റു​​പ്പം​​മു​​ത​​ലേ പാ​​ണ്ഡ​​വും ശോ​​ഭ​​ന​​യും ത​​മ്മി​​ൽ പ​​രി​​ച​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. ആ​​ദ്യ​​ത്തെ ഒ​​ളി​​ച്ചോ​​ട്ട​​ത്തി​​നു​​ശേ​​ഷം വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ ശോ​​ഭ​​ന​​യെ സ്വീ​​ക​​രി​​ക്കാ​​ൻ ഭ​​ർ​​ത്താ​​വ് ത​​യാ​​റാ​​യി​​ല്ല. തു​​ട​​ർ​​ന്ന് സ്വ​​ന്തം വീ​​ട്ടി​​ലാ‍യി​​രു​​ന്നു ശോ​​ഭ​​ന താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.

olichottam lovers rare love
Advertisment