നാട്ടിലേക്ക് തിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശി റിയാദില്‍ മരണപെട്ടു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, September 11, 2018

റിയാദ് :റിയാദ് ബത്തയില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി റഷീദ്‌ (42) കുഴഞ്ഞു വീണ് തല്‍ക്ഷണം മനരനപെട്ടു .ചൊവാഴ്ച വെളുപ്പിന് രണ്ടുമണിക്ക് നാട്ടിലേക്ക് പോകുന്നതിനായി തയ്യാരെടുക്കുന്നതിനിടയില്‍ ആണ് ആകസ്മികമായി മരണം സംഭവിച്ചത്.

വര്‍ഷങ്ങളായി റിയാദില്‍ ചെറിയ വാക്കാല നടത്തിയിരുന്നു സാമ്പത്തിക നഷട്ടവും സ്പോന്സറുടെ ചിലവിഷയങ്ങള്‍ എല്ലാം അദ്ധേഹത്തെ അലട്ടിയിരുന്നു .സാമുഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് അദ്ദേഹത്തിന്റെ ഫൈനല്‍ എക്സിറ്റ്‌ ര്രണ്ടു ദിവസം മുന്‍പ് ശേരിയാക്കുകയായിരുന്നു. ഇന്നലെ രാവിലെ എംബസിയില്‍ പോയി അദ്ദേഹത്തിന്റെ സുഹുര്‍ത്ത് സഫീറുമായി പോയി എമെര്‍ജെന്‍സി പാസ്പോര്‍ട്ട്‌ എല്ലാം ശേരിയാക്കി നാട്ടിലേക്കുള്ള യാത്ര തയാറെടുപ്പുകള്‍ നടത്തിവരുന്ന സമയത്താണ് മരണം മാടിവിളിച്ചത്.നേരത്തെ അദേഹത്തിന് ഹൈ ഷുഗര്‍ ഉണ്ടായിരുന്നു.കൂടാതെ ചികിത്സയും തേടിയിരുന്നു.

മൃതദേഹം റിയാദ് സുമേഷി ഹോസ്പിറ്റലില്‍ സുക്ഷിചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതടെഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമുഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു നാട്ടില്‍ ഭാര്യയും അഞ്ചു വയസ്സും പത്തു വയസ്സും പ്രായമുള്ള രണ്ടു പെണ്മക്കള്‍ ആണ് അദേഹത്തിന്..

×