Advertisment

ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം തുടങ്ങും... രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും

New Update

തിരുവനന്തപുരം: സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) വിതരണം നടത്തും.

Advertisment

publive-image

എപ്രില്‍ ഒന്നിന് പൂജ്യം, ഒന്ന് എന്ന സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, രണ്ടാം തീയതി രണ്ട്, മൂന്ന് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാംതീയതി നാല്, അഞ്ച് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയതി ആറ്, ഏഴ് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തീയതി എട്ട്, ഒന്‍പത് സംഖ്യകളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാം. നിശ്ചിതദിവസം എത്താനാകാത്തവര്‍ക്ക് റേഷന്‍ വാങ്ങാന്‍ പിന്നീട് സൗകര്യമൊരുക്കും.

ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ റേഷന്‍ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിച്ചേ വിതരണം നടത്താവൂ. ഇതിനായി ടോക്കണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ ഇതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാന്‍ അനുവാദമുണ്ടാകൂ. നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പു വരുത്തും.

വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍, അസുഖം ബാധിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചുകൊടുക്കാന്‍ തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും സന്നദ്ധപ്രവര്‍ത്തകര്‍ തയാറാകണം.

ration distribution
Advertisment