Advertisment

ബാങ്ക് വായ്പ തട്ടിപ്പുകേസ്: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍ പുരിയെ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ അനന്തരവന്‍ രതുല്‍ പുരിയെ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു. ആറുദിവസത്തേക്കാണ് സ്പെഷ്യല്‍ കോടതി രതുല്‍ പുരിയെ കസ്റ്റഡിയില്‍ വിട്ടത്.

Advertisment

publive-image

സെൻട്രൽ ബാങ്ക് ഇന്ത്യയിൽ നിന്ന് 354 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന കേസിലാണ് മോസര്‍ ബയര്‍ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ രതുല്‍ പുരി അറസ്റ്റിലാവുന്നത്.

ബാങ്കിന്‍റെ പരാതിയില്‍ സിബിഐയും രതുൽ പുരിക്കെതിരെ കേസെടുത്തിരുന്നു. ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും ഡയറക്ടര്‍മാരും വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ച് ദുര്‍വിനിയോഗം ചെയ്തെന്നാണ് ബാങ്കിന്‍റെ പ്രധാന ആരോപണം. രതുൽ പുരിയുടെ പിതാവ് ദീപക് പുരിക്കും മാതാവ് നിത പുരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisment