Advertisment

മുന്‍ കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദിനും പ്രകാശ് ജാവഡേക്കറിനും പാര്‍ട്ടിയില്‍ ഉന്നതപദവി ലഭിച്ചേക്കും; പ്രഖ്യാപനം ഉടന്‍

New Update

publive-image

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദിനും പ്രകാശ് ജാവഡേക്കറിനും ബി.ജെ.പിയിലെ ഉന്നത പദവികള്‍ നല്‍കിയേക്കുമെന്ന് സൂചന. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആയിരിക്കും ഇവര്‍ക്കും നല്‍കുകയെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരുവര്‍ക്കും സുപ്രധാന പദവികള്‍ നല്‍കുമെന്നും ബി.ജെ.പി. പ്രസിഡന്റ് ജെ.പി. നഡ്ഡ ഇതുസംബന്ധിച്ച് വൈകാതെ പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

bjp prakash javadekar ravi shankar prasad
Advertisment