ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ജഡേജയുടേയും പന്തിന്റേയും പരിക്ക്; ജഡേജ പരമ്പരയില്‍ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്; പന്തിന്റെ പരിക്ക് ഗുരുതരമല്ല

സ്പോര്‍ട്സ് ഡസ്ക്
Saturday, January 9, 2021

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം പുരോഗമിക്കവേ രവീന്ദ്ര ജഡേജക്കും ഋഷഭ് പന്തിനുമേറ്റ പരിക്ക് ഇന്ത്യന്‍ ടീമിന് തലവേദന സൃഷ്ടിക്കുന്നു. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈയ്യിൽ പതിച്ചാണ് ജഡേജയ്ക്ക് പരുക്കേറ്റത്.

തുടർന്ന് താരത്തെ സ്കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ, പരമ്പരയിൽ ഇനിയങ്ങോട്ട് ജഡേജ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

ബാറ്റിങ്ങിനിടെ പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബാറ്റു ചെയ്യുന്നതിനിടെ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസിന്റെ പന്ത് ഇടതു കൈമുട്ടിൽ പതിച്ചാണ് പന്തിന് പരുക്കേറ്റത്.

×