Advertisment

മാസ്‌കില്ലാതെ യാത്ര ചെയ്തു; ചോദ്യം ചെയ്തതിന് പൊലീസിനോട് കയര്‍ത്ത് രവീന്ദ്ര ജഡേജയും ഭാര്യയും

New Update

publive-image

Advertisment

രാജ്‌കോട്ട്: മാസ്‌ക് ഇല്ലാതെ കാറില്‍ യാത്ര ചെയ്തത് തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യയും. ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ സൊനാൽ ഗോസായിയാണ് വഴിമധ്യേ ജഡേജയുടെ വാഹനം തടഞ്ഞത്.

മാസ്ക് ധരിക്കാത്തതിന് പിഴയൊടുക്കാൻ പൊലീസുകാരി നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്. വനിതാ വനിതാ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും പിന്നീട് മേലുദ്യോഗസ്ഥരെ മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.

എന്നാല്‍ സംഭവത്തിന് ശേഷം ശാരീരികാസാസ്ഥ്യം പ്രകടിപ്പിച്ച സൊനാല്‍ ഗോസായിയെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment