Advertisment

പട്ന സാഹിബ് മണ്ഡലത്തില്‍  സിറ്റിംഗ് എംപിയായ ശത്രുഖ്നന്‍ സിന്‍ഹയെ വെട്ടി, സീറ്റ് രവിശങ്കര്‍ പ്രസാദിന് ; ബിഹാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കും ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പട്ന: ബീഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജെഡിയുവും ബിജെപിയും 17 സീറ്റിൽ വീതം മത്സരിക്കും. എൽജെപി 6 സീറ്റിലാണ് മത്സരിക്കുക.

Advertisment

publive-image

വിവാദമായ പട്ന സാഹിബ് മണ്ഡലത്തില്‍ നിന്ന് രവിശങ്കര്‍ പ്രസാദാണ് മത്സരിക്കുക. സിറ്റിംഗ് എംപിയായ ശത്രുഖ്നന്‍ സിന്‍ഹയെ മാറ്റിയാണ് പട്നയില്‍ മത്സരിക്കാന്‍ രവിശങ്കര്‍ പ്രസാദിന്‍റെ പേര് തീരുമാനിച്ചിരിക്കുന്നത്. 2009 മുതല്‍ പട്നയില്‍നിന്നാണ് ശത്രുഘന്‍ സിന്‍ഹ മത്സരിക്കുന്നത്.

പൂർവ ചംബാരനിൽ കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് മത്സരിക്കും. രാജീവ് പ്രതാപ് റൂഡി സഹറൻ മണ്ഡലത്തില്‍ നിന്നും ഗിരിരാജ് സിംഗ് ബേഗുസരായിയില്‍ നിന്നും മത്സരിക്കും. അതേസമയം മുന്‍ കേന്ദ്രമന്ത്രിയും ഭഗല്‍പൂരിലെ മുന്‍ എംപിയുമായ ഷനവാസ് ഹുസൈന് സീറ്റ് നല്‍കിയില്ല.

കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

Advertisment