Advertisment

അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 10000 കോടി രൂപ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഡല്‍ഹി: ആര്‍ബിഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഒരവകാശികളു മില്ലാതെ ( Unclaimed Deposits ) ഭാരതത്തിലെ ദേശസാൽകൃത ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 9552 കോടി രൂപയാണ്. 2017 ഡിസംബർ മാസം വരെയുള്ള കണക്കാണിത്.

Advertisment

ഇതുകൂടാതെ രാജ്യത്തെ ഇൻഷുറൻസ് കമ്പനിക ളുടെ പക്കലും ഇത്തരത്തിൽ അവകാശികളില്ലാത്ത 51 കോടിയോളം രൂപയുണ്ടത്രേ.

publive-image

ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 പ്രകാരം ബാങ്കു കൾ ഈ തുക Depositor Education and Awareness Fund (DEAF) എന്ന സ്‌കീമിലേക്കാണ് മാറ്റപ്പെടുന്നത്. 10 വർഷത്തിനുശേഷം ഈ തുകയ്ക്ക് അവകാശികൾ ആരെങ്കിലും മുന്നോട്ടുവരുകയും പരിശോധനകളി ൽ അത് സത്യമാണെന്ന് ബോദ്ധ്യമാകുകയും ചെയ്‌ താൽ DEAF ആണ് ആ തുക അവർക്കു മടക്കിനൽ കുക. ആരും വരാത്തതിനാൽ ഈ തുക മുഴുവൻ വര്ഷങ്ങളായി അവിടെ കെട്ടിക്കിടക്കുകയാണ്.

എന്നാൽ ഇൻഷുറൻസ് കമ്പനികൾ അവകാശിക ളില്ലാതെ വരുന്ന തുക സാമ്പത്തിക വർഷാവസാനം സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് പതിവ്. ഈ തുക പ്രായാധി ക്യം വന്നവരുടെ ക്ഷേമ പദ്ധതികൾക്കായി സർക്കാ ർ വിനിയോഗിക്കുന്നു.

publive-image

എന്നാൽ കാലഹരണപ്പെട്ട 1949 ലെ ബാങ്കിങ് റെഗു ലേഷൻ ആക്ടിൽ സർക്കാർ ക്രിയാത്മകമായ ഭേദ ഗതി നടത്തി ഈ തുകകൾ ഗ്രാമവികസനത്തിനും ദാരിദ്ര്യനിർമ്മാർജ്ജനപദ്ധതികൾക്കുമായി വിനി യോഗിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.

ഭാരതം പോലുള്ള ഒരു വികസ്വരരാജ്യത്ത് ഇത്രയും ഭാരിച്ച തുക വർഷങ്ങളോളം ഉപയോഗശൂന്യമായി കിടക്കുന്നത് അതിശയകരമാണ്.

Advertisment