Advertisment

കോവിഡ് വിമുക്തമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചാല്‍ മാത്രമേ റീ എൻട്രിയിൽ പോയവരുടെ തിരിച്ചുവരവ് സാധ്യമാകൂ.

author-image
admin
New Update

റിയാദ്:  സൗദിയില്‍ നിന്ന്  റീ എൻട്രിയിൽ നാട്ടിലേക്ക്  പോയവർക്ക്  കോവിഡ് വിമുക്തമായാൽ മാത്രമേ  സൗദിയിലേക്കുള്ള തിരിച്ചു വരവ് അനുവദിക്കൂവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ റീ എൻട്രി യിൽ പോയി യാത്ര വിലക്കും പ്രവേശന വിലക്കും മൂലം നാട്ടിൽ കുടുങ്ങിയ വിദേശികൾക്ക് ഉടനെ തിരിച്ചെത്താൻ സാധിക്കില്ലെന്ന് ഉറപ്പായി.

Advertisment

publive-image

രാജ്യം കോവിഡ് വിമുക്തമാണെന്ന് പ്രഖ്യാപിക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്. പ്രസ്തുത പ്രഖ്യാപനം ഉണ്ടായാൽ അന്ന് മുതൽ തന്നെ റീ എൻട്രി പുതുക്കൽ തുടങ്ങുമെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. രാജ്യം രോഗ വിമുക്തി നേടിയെന്ന പ്രഖ്യാപനം ഉണ്ടായാൽ ഇഖാമയുടെ കാലാവധി നോക്കാതെ നാട്ടില്‍ കഴിയുന്ന എല്ലാവര്‍ക്കും റീ എന്‍ട്രി പുതുക്കി നൽകും. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് റീ എന്‍ട്രി നീട്ടി ലഭിക്കാൻ അപേഷിക്കേണ്ടത് തൊഴിലുടമകളാണ് ഇത് ചെയ്യേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.

പതിനായിരക്കണക്കിന് ഇന്ത്യകാരാണ്  അവധിക്ക് പോയി നാട്ടിലുള്ളത് . ഇവരെല്ലാം തിരിച്ച്  റീ എന്ട്രി ലഭിക്കുന്നത് കാത്തിരിക്കുകയാണ്.നിലവിലെ കൊറോണ വൈറസ്‌ സാഹചര്യം വലിയ ആശങ്കയാണ് ഉണര്‍ത്തുന്നത് പ്രതിസന്ധി എന്ന് ഒഴിവാകുമെന്ന് പറയാന്‍ സാധിക്കാത്ത നിലയിലാണ്....

Advertisment