Advertisment

മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് ; കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

അരൂര്‍: മഴയെ അവഗണിച്ച് മണ്ഡലത്തിന്‍റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

Advertisment

publive-image

'മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്'.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന പ്രതീക്ഷിക്കുന്നതായും ഷാനുമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

Advertisment