Advertisment

പൊറുക്കാൻ കഴിയാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്: അവർക്കുള്ള ശിക്ഷ വൈകിക്കൂട: ഈ ജോലി ചെയ്യാൻ എനിക്ക് പ്രതിഫലം വേണ്ട: നിർഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാൻ തയ്യാറെന്ന് പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കത്ത്

New Update

ദില്ലി: രാജ്യത്തെ ഞെട്ടിച്ച ദില്ലി നിർഭയ കൂട്ടബലാത്സം​ഗക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ എസ് സുഭാഷ് ശ്രീനിവാസൻ.

Advertisment

publive-image

പൊറുക്കാൻ കഴിയാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്. അവർക്കുള്ള ശിക്ഷ വൈകിക്കൂട. ഈ ജോലി ചെയ്യാൻ എനിക്ക് പ്രതിഫലം വേണ്ട. സുഭാഷ് പറയുന്നു.

രാമനാഥപുരം പൊലീസ് അക്കാദമിയിലെ ​ഹെഡ്കോൺസ്റ്റബിളാണ് നാൽപ്പത്തിരണ്ടുകാരനായ സുഭാഷ്. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാർ ഇല്ലെന്ന കാര്യം മാധ്യമവാർത്തകളിൽ നിന്നാണ് ഞാൻ അറിയുന്നത്.

ആരാച്ചാരാകാൻ താൻ തയ്യാറെന്ന് കാണിച്ച് തീഹാർ ജയിൽ അധികാരികൾക്ക് കത്തയച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ഡിസംബർ ആറിന് അയച്ച കത്തിന് മറുപടി വരാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം.

Advertisment